
പള്ളുരുത്തി: കെ.എൽ.എം കൊച്ചിയുടെയും സ്വതന്ത്ര തയ്യൽത്തൊഴിലാളി യൂണിയന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ വനിതാദിനവും തൊഴിലാളി സംഗമവും വനിതാ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി ബെറ്റ്സി ബ്ലെയ്സിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഡയറക്ടർ ഫാ. പ്രസാദ് കണ്ടത്തിപ്പറമ്പിൽ, ട്രഷറർ ഡിക്സൻ മനീക്ക്, പ്രസിഡന്റ് കെ.ജെ.തോമസ് കുരിശിങ്കൽ, വൈസ് പ്രസിഡന്റ് പി.എൽ. ജെയ്ക്കബ്, ജനറൽ സെക്രട്ടറി ജോമോൻ, ട്രഷറർ ആൽബി ഗോൺസാൽവസ്, ജില്ലാ പ്രസിഡന്റ് ശോഭ ആന്റണി, ഇസബെല്ല പോൾ, ഫിലോമിന, മാത്യു പി.ജെ, അലക്സ് വാര്യത്ത്, ജോസഫ് അഴിക്കകം എന്നിവർ പ്രസംഗിച്ചു.