
മരട്: നെട്ടൂർ - മാടവന ശ്രീനാരായണ സേവാസംഘം ഗോൾഡൻ ജൂബിലി സമ്മേളനം സേവാസംഘം ഹാളിൽ നടന്നു. തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. എറണാകുളം ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് അഡ്വ.എൻ.ഡി.പ്രേമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സേവാസംഘം പ്രസിഡന്റ് എം.എ. കമലാക്ഷൻ വൈദ്യർ അദ്ധ്യക്ഷനായി. ബിസിനസ്സ് മാനേജ്മെന്റിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ. സുധീർ ബാബു, കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കെ.പി. ദീപ്തി, മുതിർന്ന അംഗവും സേവാസംഘം പ്രസിഡന്റുമായ എം.എ. കമലാക്ഷൻ വൈദ്യർ എന്നിവരെ കെ. ബാബു എം.എൽ.എ ആദരിച്ചു. 80 വയസ്സുകഴിഞ്ഞ സേവാസംഘം കുടുംബാംഗങ്ങളേയും സമ്മേളനത്തിൽ ആദരിച്ചു.
മരട് മുനിസിപ്പൽ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ, നഗരസഭ വിദ്യാഭ്യാസ- കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെൻഷാദ് നടുവിലവീട്, മരട് സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ടി.പി. ആൻറണി, നഗരസഭ കൗൺസിലർ അനീഷ് ഉണ്ണി, എസ്.എൻ.ഡി.പി യോഗം നെട്ടൂർ - മാടവന ശാഖാ പ്രസിഡന്റ് എം.ആർ. അജയ് ഘോഷ്, സേവാസംഘം സെക്രട്ടറി വി.കെ. പുരുഷൻ, ജോയിന്റ് സെക്രട്ടറി എ.ആർ. പ്രസാദ്, വൈസ് പ്രസിഡന്റ് എ.വി. ദിനേശൻ എന്നിവർ പ്രസംഗിച്ചു.