കൊച്ചി: കൂട്ടുകാരോടൊപ്പം കലുങ്കിലിരുന്ന് മദ്യപിക്കുന്നതിനിടെ തോട്ടിൽ വീണ യുവാവ് മരിച്ചു. ചിറ്റൂർ തണ്ടാശേരി വീട്ടിൽ ലിവിൻ ചാർളി (35) ആണ് മരിച്ചത്. ഇന്നലെ രാവിലെ ചേരാനല്ലൂർ സെന്റ് ജോർജ് കപ്പേളക്ക് അടുത്തുള്ള കലുങ്കിലിരുന്ന് രണ്ട് സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടെ അബദ്ധത്തിൽ തോട്ടിലേക്ക് വീഴുകയായിരുന്നു. മറ്റുള്ളവർക്ക് നീന്തൽ അറിയാത്തതിനാൽ രക്ഷിക്കാനായില്ല. ഇവർ ബഹളം വച്ചതിനെത്തുടർന്ന് ഓടിയെത്തിയ നാട്ടുകാർ കരയ്ക്കെടുത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചേരാനെല്ലൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ടൈൽസ് പണിക്കാരനാണ്.