കൊച്ചി: അഡ്മിനിസ്ട്രേറ്ററുടെ നയങ്ങൾക്കെതിരെ എൻ.സി.പി ഇന്ന് നടത്തുന്ന പ്രക്ഷോഭം കണക്കിലെടുത്ത് ലക്ഷദ്വീപിൽ കളക്ടർ അസ്കർ അലി നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ രാത്രി 10 മണി മുതലാണ് പ്രാബല്യം.
കവരത്തി, മിനിക്കോയ്, അഗത്തി, ആന്ത്രോത്ത്, കൽപേനി, അമിനി, കടമത്ത്, ചെത്ത് ലത്ത്, കിൽത്താൻ, ബിത്ര ദ്വീപുകളിലാണ് എൻ.സി.പി പ്രതിഷേധ മാർച്ച് നിശ്ചയിച്ചിരുന്നത്.
വിദ്വേഷപ്രചാരണത്തിന്റെ പേരിൽ കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് അംഗം ആസിഫ് അലിയെ അറസ്റ്റ് ചെയ്തു.
എൻ.സി.പി മാർച്ച് ലക്ഷദ്വീപിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്നിരോധനാജ്ഞ.