കൊച്ചി: തുപ്പേട്ടൻ എന്നറിയപ്പെട്ടിരുന്ന പ്രശസ്ത നാടകകൃത്ത് എം. സുബ്രഹ്മണ്യൻ നമ്പൂതിരി രചിച്ച നൂറു ശതമാനം സിന്ദാബാദ്, മാർത്താണ്ഡന്റെ സ്വപ്നങ്ങൾ എന്നീ നാടകങ്ങൾ വ്യാഴാഴ്ച വൈകിട്ട് 6.30 ന് എറണാകുളം ടി.ഡി.എം ഹാളിൽ അരങ്ങേറും. ബാങ്ക് ജീവനക്കാരുടെ സംഘടനയായ ബീമിന്റെയും എറണാകുളം കരയോഗത്തിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി. ലിറ്റിൽ എർത്ത് സ്കൂൾ ഒഫ് തിയേറ്റർ മലപ്പുറം അവതരിപ്പിക്കുന്ന നാടകങ്ങൾ സംവിധാനം ചെയ്തത് അരുൺലാൽ. പ്രവേശനം സൗജന്യം.