നെടുമ്പാശേരി: പുളിയനം - എളവൂർ കെ- റെയിൽവിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ 24ന് നടക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെ പ്രചാരണാർത്ഥം ഇരുചക്ര വാഹനറാലി നടത്തി. റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എളവൂർ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ലുക്കോസ് കുന്നത്തൂർ, ഡി.സി.സി സെക്രട്ടറിമാരായ പി.വി. ജോസ്, എസ്.ബി. ചന്ദ്രശേഖരവാര്യർ, പൗലോസ് കല്ലറക്കൽ, എളവൂർ സെന്റ് മേരീസ് പള്ളി വികാരി ഫാ. ടോണി വെല്ല്യടത്ത്, സമരസമിതി മേഖലാ കൺവീനർ കെ.സി. ജയൻ, എം.പി. നാരായണൻ, നിധിൻ സാജു, ജെസി ജോയ്, സി. ലുത്ത് ഗാർദ്, എ.ഒ. പൗലോസ്, ടോമിപോൾ, എസ്. ഡിജോസ്, അഭിയ ആന്റണി, സാന്റോ പാനികുളം, കെ.എം. തോമസ്, സുനിൽ ജെ. അറക്കലാൻ, സി.പി. ഡേവീസ് എന്നിവർ പ്രസംഗിച്ചു.