ആലുവ: രാജസ്ഥാനിൽ നടന്ന ദേശീയ സൈക്കിൾപോളോ മത്സരത്തിൽ വെള്ളിമെഡൽനേടി മടങ്ങിയെത്തിയ കേരള ടീം അംഗങ്ങൾക്ക് ആലുവ റെയിൽവേ സ്റ്റേഷനിൽ എ.ഐ.എസ്.എഫ് ആലുവ മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. വനിതാ വിഭാഗത്തിലെ മൂന്ന് കാറ്റഗറികളിലും വെള്ളി മെഡലാണ് കേരളടീം നേടിയത്. എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി എ.എ. സഹദ് ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സിക്യുട്ടീവ് അംഗം അൻവർ അലി, മണ്ഡലം സെക്രട്ടറി സ്വാലിഹ് അഫ്രീദി, ജില്ലാ കമ്മിറ്റി അംഗം എം.എസ്. ജയകൃഷ്ണൻ, സിജി ബാബു എന്നിവർ സംസാരിച്ചു.