കൊച്ചി: ഭാരതീയ റെയിൽവേ മസ്ദൂർ സംഘ് ബി.ആർ.എം.എസ് 20-ാമത് ത്രൈവാർഷിക സമ്മേളനം ഏപ്രിൽ 9,10 തീയതികളിൽ ചെന്നൈയിൽ നടക്കും. പെരാമ്പൂർ റയിൽവേ കല്യാണ മണ്ഡപത്തിൽ നടക്കുന്ന സമ്മേളനത്തതിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്, കേന്ദ്ര മന്ത്രിമാർ ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ, ഇതര തൊഴിലാളി സംഘടനകളുടെ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
സ്വകാര്യവത്കരണം, അഴിമതി, നികത്താതെ കിടക്കുന്ന ഒഴിവുകൾ മൂലമുള്ള പ്രശ്‌നങ്ങൾ, റെിൽവേ തൊഴിലാളികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ തുടങ്ങിയവ സമ്മേളനം ചർച്ച ചെയ്യുമെന്ന് ഡിവിഷണൽ പ്രസിഡന്റ് പ്രദീപ് നായർ, സെക്രട്ടറി ബിജു വി.പി, ട്രഷറർ അഭിലാഷ് എന്നിവർ അറിയിച്ചു.
ബി.എം.എസിന്റെ റെയിൽവേ തൊഴിലാളി പ്രസ്ഥാനമായ ബി.ആർ.എം.എസിന്റെ ദക്ഷിണ റെയിൽവേ സംഘടനയായ ദക്ഷിണ റെയിൽവേ കാർമിക് സംഘ് (ഡി.ആർ.കെ.എസ്) ആണ് ആതിഥേയർ.