ആലുവ: പെരിയാറിനെ എടയാർ വ്യവസായ മേഖലയുടെ മാലിന്യനിക്ഷേപ കേന്ദ്രമാക്കി മാറ്റരുതെന്ന് റെസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ എഡ്രാക്ക് ആലുവ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. അൻവർ സാദത്ത് എം എൽ.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ. ജയപ്രകാശ് അദ്ധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ ഡോ. എസ്. ടോണി ഫെർണാണ്ടസ്, ഡോ. സി.എം. ഹൈദരാലി. എം.എൻ. സത്യദേവൻ, എം.ടി. വർഗീസ്, എൻ. സുകുമാരൻ, വി.കെ. ജയപ്രകാശ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ. മാധവൻകുട്ടി നായർ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ എം. സുരേഷ് കണക്ക് അവതരിപ്പിച്ചു.
ഭാരവാഹികളായി കെ.എം. ജമാലുദ്ദീൻ (പ്രസിഡന്റ്), എം. ജോൺസ്, ഹൈദ്രോസ് തോപ്പിൽ, എൻ.ജെ. ലെനിൻ (വൈസ് പ്രസിഡന്റുമാർ), വി.കെ. വിജയപ്രകാശ് (സെക്രട്ടറി), വി.എസ്. സതീശൻ, രാജേഷ് മഠത്തിൽ, കെ.ഡി. ദേവസി (ജോയിന്റ് സെക്രട്ടറിമാർ), എം. സുരേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.