നെടുമ്പാശേരി: ദേശം പള്ളിപ്പാട്ടുകാവ് ഭഗവതിക്ഷേത്രം താലപ്പൊലി - പ്രതിഷ്ഠാ മഹോത്സവം 25 മുതൽ ഏപ്രിൽ അഞ്ചുവരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതോടനുബന്ധിച്ച് 25മുതൽ ഏപ്രിൽ ഒന്നുവരെ ഭാഗവത സപ്താഹയജ്ഞവും നടക്കും.

ഉത്സവദിവസങ്ങളിൽ പതിവ് പൂജകൾക്ക് പുറമെ 25ന് രാവിലെ 8.30മുതൽ സമ്പൂർണനാരായണീയ ജപാരാധന, 26ന് രാത്രി ഒമ്പതിന് ബാലെ, 27ന് വൈകിട്ട് ഏഴിന് കഥാപ്രസംഗം, 28ന് വൈകിട്ട് ഏഴിന് വയലിൻ സോളോ, 7.30ന് മാജിക്‌ഷോ, 29ന് വൈകിട്ട് ഏഴിന് നൃത്തനൃത്ത്യങ്ങൾ, 30ന് വൈകിട്ട് ഏഴിന് തിരുവാതിര, 7.30ന് സംഗീതക്കച്ചേരി, 31ന് രാത്രി എട്ടിന് മേജർസെറ്റ് കഥകളി, ഏപ്രിൽ ഒന്നിന് രാത്രി ഏഴിന് ഗാനമേള എന്നിവ നടക്കും. ഏപ്രിൽ രണ്ടിന് പ്രതിഷ്ഠാദിനത്തിൽ പ്രത്യേകപൂജകൾക്ക് പുറമെ 11.30 മുതൽ പ്രസാദഊട്ട്, വൈകിട്ട് ആറുമുതൽ മേജർസെറ്റ് പഞ്ചവാദ്യം, നാദസ്വരം, തിരുവാതിര, ഡബിൾ തായമ്പക, താലപ്പൊലി എഴുന്നള്ളിപ്പ് എന്നിവ നടക്കും. ഏപ്രിൽ രണ്ടിന് ദീപാരാധനയ്ക്കുശേഷം ഗുരുതി, ഏപ്രിൽ അഞ്ചിന് രാവിലെ എട്ടിന് കലശം എന്നിവ നടക്കും. ഭാഗവത സപ്താഹയജ്ഞത്തിന് പട്ടിമറ്റം സി.ജെ.ആർ പിള്ള നേതൃത്വം നൽകും.