കുറുപ്പംപടി: ഓൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ പെരുമ്പാവൂർ ഏരിയാ സമ്മേളനം സംസ്ഥാന കമ്മിറ്റിഅംഗം
എ.കെ. അശോകൻ ഉദ്ഘാടനം ചെയ്തു. പെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യുക, ക്ഷേമനിധി റിട്ടയർമെന്റ് തുക വെട്ടിക്കുറച്ചത് സർക്കാർ പുനഃപരിശോധിക്കുക, ഇരട്ട പെൻഷന്റെ പേരിൽ വിധവാ പെൻഷൻ നിഷേധിക്കുന്ന സർക്കാർ നിലപാട് തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു. ഏരിയാ പ്രസിഡന്റ് അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു.
ഏരിയാ സെക്രട്ടറി മേരി ചാക്കോ റിപ്പോർട്ടും ട്രഷറർ സുഭാഷിണി ചന്ദ്രൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എ.എസ്. കുട്ടപ്പൻ, ജില്ലാ പ്രസിഡന്റ് വി.കെ. വത്സൻ, പുരുഷോത്തമൻ നായർ, ടി.വി. പാപ്പച്ചൻ, മുഹമ്മദ്, ഗിരിജ നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു. ഏരിയാ പ്രസിഡന്റായി പൂജ വിനോദിനേയും സെക്രട്ടറിയായി മേരി ചാക്കോയേയും ട്രഷററായി സുഭാഷിണി ചന്ദ്രനേയും തിരഞ്ഞെടുത്തു.