കുറുപ്പംപടി: വായ്ക്കര പബ്ലിക് ലൈബ്രറിയിൽ വനിതാവേദിയുടേയും കുടുംബശ്രീയുടെയും സംയുക്ത കുടുംബസംഗമം അഡ്വ: ലിറ്റിഷ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. രായമംഗലം പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ ഗിരിജ സുബ്രഹ്മണ്യൻ, വൈസ് ചെയർപേഴ്സൺ ആനന്ദവല്ലി , എ.ഡി.എസ് ചെയർപേഴ്സൻ അനിത ഷിജു, സെക്രട്ടറി സീനഷാജി എന്നിവരെ ആദരിച്ചു. മെമ്പർ ഉഷാദേവി കെ.എൻ, ലൈബ്രറി ഭാരവാഹികളായ എ.വി. രാജു, ജോയ് പോൾ, വനിതാവേദി സെക്രട്ടറി അനിത എന്നിവർ സംസാരിച്ചു.