പറവൂർ: പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി മാനേജിംഗ് കമ്മിറ്റിയിലേക്ക് 31അംഗങ്ങളെ തിരഞ്ഞെടുത്തു. പതിനൊന്നുപേരെ എതിരില്ലാതെയും 20പേരെ വോട്ടെടുപ്പിലൂടെയുമാണ് തിരഞ്ഞെടുത്തത്. ഭരണത്തിന് നേതൃത്വം നൽകുന്ന നിർവാഹക സമിതി സെക്രട്ടറിയേയും ആറ് അംഗങ്ങളെയും 31അംഗ മാനേജിംഗ് കമ്മിറ്റിയിൽനിന്ന് പിന്നീട് തിരഞ്ഞെടുക്കും.