കളമശേരി: ചെയർപേഴ്സൺ സീമാ കണ്ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ കളമശേരി നഗരസഭ കൗൺസിൽ യോഗത്തിൽ വൈസ് ചെയർപേഴ്‌സൺ സൽമ അബൂബക്കർ 2022 -23 ലെ ബഡ്ജറ്റും എസ്റ്റിമേറ്റും അവതരിപ്പിച്ചു. 101,75,72,191 രൂപ വരവും 95,48, 17,400 രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്.

 കുടിവെള്ളം: സ്റ്റേറ്റ് മിഷൻ മാനേജ്മെന്റ് യൂണിറ്റ് അമൃത് 2.0 പദ്ധതിയിൽ 38 കോടി 10 ലക്ഷം രൂപയുടെ പദ്ധതി.

 പാർപ്പിടം: പി.എം.എ.വൈ / ലൈഫ് പദ്ധതിക്ക് 1 കോടി 70 ലക്ഷം രൂപ. വാതിൽപ്പടി സേവനം: പ്രായാധിക്യം, ഗുരുതര രോഗം, അതിദാരിദ്രൃം എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 20 ലക്ഷം രൂപ. ഭൂരഹിതർക്കുള്ള ഭവന സമുച്ചയം: ഫ്ളാറ്റ് നിർമ്മാണം 15 കോടി .  മാലിന്യ സംസ്ക്കരണം: ജൈവ അജൈവ മാലിന്യ ശേഖരണം മോണിറ്റർ ചെയ്യുന്നതിന് സോഫ്റ്റ് വെയർ, മൊബൈൽ ആപ്ലിക്കേഷൻ, ക്യാമറ സ്ഥാപിക്കൽ ആകെ 4 കാടി രൂപ.  ആരോഗ്യം: ആകെ തുക 38 ലക്ഷം രൂപ .  വിദ്യാഭ്യാസം : സ്കൂളുകളുടെ വികസനം 5 കോടി 6 ലക്ഷം രുപ. പൊതുശ്മശാനം 20 ലക്ഷം രൂപ, ദുരന്തനിവാരണം 50 ലക്ഷം രൂപ, പട്ടികജാതി ക്ഷേമം 2,93,37000 രൂപ, പട്ടികവർഗ്ഗം 1,036000 രൂപ, പകൽ വീട് 25 ലക്ഷം, ജനകീയ ഹോട്ടൽ 3, 50000 രൂപ.