പറവൂർ: മൂത്തകുന്നം ആശാൻ മെമ്മോറിയൽ ലൈബ്രറിയും കേരള ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി ഏകലോകം ഏകആരോഗ്യം എന്നിവ വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു. എച്ച്.എം.ഡി.പി സഭ സെക്രട്ടറി ഡി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. എൻ. ബിജു വിഷയാവതരണം നടത്തി. ലൈബ്രറി പ്രസിഡന്റ് സി.കെ. സുധി, സെക്രട്ടറി വി.കെ. സജീവൻ, ഗ്രന്ഥശാല നേതൃസമിതി കൺവീനർ ടി.ഡി. രാജപ്പൻ, ശാസ്ത്രസാഹിത്യ പരിഷത്ത് യൂണിറ്റ് സെക്രട്ടറി അനിൽ കെ. അരവിന്ദ് തുടങ്ങിയവർ സംസാരിച്ചു.