dictative

കൊ​ച്ചി​:​ ​സം​സ്ഥാ​ന​ത്ത് ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ ​പെ​രു​കു​മ്പോ​ഴും​ ​സ്വ​കാ​ര്യ​ ​സി.​ഐ.​ഡി​ക​ൾ​ക്ക് ​ജോ​ലി​ ​കു​ത്ത​നെ​ ​കു​റ​ഞ്ഞു.​ ​ഒ​ന്ന​ര​ ​പ​തി​​​റ്റാ​ണ്ടി​​​നി​​​ടെ​ 20​ ​ഡി​റ്റ​ക്ടീ​വ് ​ഏ​ജ​ൻ​സി​ക​ൾ​ക്ക് ​പൂ​ട്ടു​വീ​ണു.​ ​അ​വ​ശേ​ഷി​​​ക്കു​ന്ന​ത് 20​ ​എ​ണ്ണം.​ ​അ​തി​ലേ​റെ​യും​ ​ഒ​ന്നി​ലേ​റെ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​വേ​രു​ക​ളു​ള്ള​വ​യാ​ണ്.
ക്രി​മി​ന​ൽ​ ​സ്വ​ഭാ​വ​മു​ള്ള​ ​കേ​സു​ക​ൾ​ ​പൊ​തു​വേ​ ​സ്വ​കാ​ര്യ​ ​ഏ​ജ​ൻ​സി​ക​ൾ​ ​ഏ​റ്റെ​ടു​ക്കാ​റി​​​ല്ല.​ ​അ​ന്നും​ ​ഇ​ന്നും​ ​അ​വി​ഹി​ത​ത്തി​ന് ​തെ​ളി​വു​തേ​ട​ലും​ ​വി​വാ​ഹ​പൂ​ർ​വ്വ​ ​അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കു​മാ​ണ് ​ഡി​മാ​ൻ​ഡ്.​
​വി​വാ​ഹ​മോ​ച​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടാ​ണ് ​അ​വി​ഹി​ത​ ​തെ​ളി​വു​ശേ​ഖ​ര​ണ​ ​ചു​മ​ത​ല​ക​ൾ​ ​ല​ഭി​ക്കു​ന്ന​ത്.​ ​അ​പൂ​ർ​വ​മാ​യി​ ​കാ​ണാ​തെ​ ​പോ​യ​വ​രെ​ ​തേ​ട​ലും​ ​സ്വ​ന്തം​ ​ജീ​വ​ന​ക്കാ​രെ​ ​നി​രീ​ക്ഷി​ക്ക​ലും​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​ല​ഭി​ക്കാ​റു​ണ്ട്.
വ​ൻ​കി​ട​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും​ ​ബാ​ങ്കു​ക​ളു​ടെ​യും​ ​വി​വ​ര​ശേ​ഖ​ര​ണ​ ​ജോ​ലി​​​ക​ൾ​ ​മു​ട​ക്ക​മി​ല്ലാ​തെ​ ​ല​ഭി​ക്കു​ന്ന​തി​നാ​ൽ​ ​മാ​ത്ര​മാ​ണ് ​കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​യെ​ ​അ​തീ​ജീ​വി​ച്ച് ​ക​ഷ്ട​പ്പെ​ട്ടാ​ണ് ​ഏ​ജ​ൻ​സി​ക​ൾ​ ​പി​ടി​ച്ചു​നി​ൽ​ക്കു​ന്ന​ത്.​ ​വി​വ​ര​ങ്ങ​ൾ​ ​ല​ഭി​ക്കാ​ൻ​ ​ബു​ദ്ധി​മു​ട്ടു​ള്ള​ ​കാ​ല​ത്ത് ​വ​ലി​യ​ ​ഫീ​സ് ​ഈ​ടാ​ക്കി​ ​വേ​ഗ​ത്തി​ൽ​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി​യാ​ണ് ​ഇ​വ​ർ​ ​വി​ശ്വാ​സ്യ​ത​ ​നേ​ടി​യ​ത്.
സാ​ങ്കേ​തി​ക​വി​ദ്യ​ ​വി​ക​സി​ച്ച​പ്പോ​ൾ​ ​ഓ​ൺ​ലൈ​നി​ലൂ​ടെ​ ​വി​വ​ര​ങ്ങ​ളും​ ​സേ​വ​ന​ങ്ങ​ളും​ ​ല​ഭ്യ​മാ​യ​താ​ണ് ​സ്വ​കാ​ര്യ​ ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​ക​ൾ​ക്ക് ​വി​ന​യാ​യ​ത്.​ ​ഏ​താ​നും​ ​ഏ​ജ​ൻ​സി​​​ക​ൾ​ ​വ​ലി​​​യ​ ​ഫീ​സ് ​വാ​ങ്ങി​​​ ​വ്യ​ക്തി​​​ക​ൾ​ക്ക് ​സം​ര​ക്ഷ​ണ​ക​വ​ച​വും​ ​ഒ​രു​ക്കു​ന്നു​ണ്ട്.
സ്മാ​‌​ർ​ട്ട്ഫോ​ൺ​ ​ക​ളം​പി​ടി​ക്കും​ ​വ​രെ​ ​നി​ന്ന് ​തി​രി​യാ​ൻ​ ​പോ​ലും​ ​ഏ​ജ​ൻ​സി​ക​ളി​ലെ​ ​സി.​ഐ.​ഡി​ക​ൾ​ക്ക് ​സ​മ​യ​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​
സേ​ന​ക​ളി​ൽ​ ​നി​ന്ന് ​വി​ര​മി​ച്ച​വ​രും​ ​സി.​ഐ.​ഡി​ ​ഭ്ര​മ​മു​ള്ള​ ​വി​ദ്യാ​സ​മ്പ​ന്ന​രു​മാ​ണ് ​കൂ​ടു​ത​ലും​ ​ജോ​ലി​യി​ലേ​ക്കെ​ത്തു​ന്ന​ത്.​ ​സൈ​ബ​ർ​ ​വി​ദ​ഗ്ദ്ധ​ർ​ക്കും​ ​രം​ഗ​ത്ത് ​ന​ല്ല​ ​ഡി​മാ​ൻ​ന്റു​ണ്ട്.
ലൈ​സ​ൻ​സ് ​വേ​ണ്ട
ഡി​റ്റ​ക്ടീ​വ് ​ഏ​ജ​ൻ​സി​ ​തു​ട​ങ്ങാ​ൻ​ ​പ്ര​ത്യേ​കം​ ​ലൈ​സ​ൻ​സൊ​ന്നും​ ​വേ​ണ്ട.​ ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​ന്റെ​ ​ലൈ​സ​ൻ​സ് ​മാ​ത്രം​ ​മ​തി.​ ​ആ​യു​ധ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ​ ​എ.​ഡി.​എം​ ​ന​ൽ​കു​ന്ന​ ​ലൈ​സ​ൻ​സ് ​നി​ർ​ബ​ന്ധം.​ ​കാ​ര്യ​ക്ഷ​മ​ത​യും​ ​വി​ശ്വാ​സ്യ​ത​യു​മാ​ണ് ​പ്ര​ധാ​നം.

 കേരളത്തി​ലെ അന്വേഷണ നിരക്ക്

പ്രീ/പോസ്റ്റ് മാര്യേജ് ഇൻവെസ്റ്റിഗേഷൻ :10,000 -15,000

തൊഴിൽ വെരിഫിക്കേഷൻ : 3,000 - 5,000

ആസ്തി അന്വേഷണം :10,000 - 40,000

ബിസിനസ് സ‌ർവെ :10,000 - 1,00,000

രഹസ്യാന്വേഷണ ദൗത്യങ്ങൾ :10,000 - 40,000

ഫോറൻസിക് ഇൻവെസ്റ്റിഗേഷൻ :10,000 - 1,00,000

 2007ലെ പ്രൈവറ്റ് ഡിറ്റക്ടീവ് റെഗുലേഷൻ ബിൽ ഇപ്പോഴും പാർലമെന്റിന്റെ പരിഗണനയിലാണ്. തീവ്രവാദം, നക്സലിസം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് തടയുന്നതിനായി സ്വകാര്യ ഡിറ്റക്ടീവ് ഏജൻസികളെ നിയമപരിധിയിൽ കൊണ്ടുവരാനുള്ളതാണ് നിർദ്ദിഷ്ട ബിൽ.

 ലൈസൻസ് വേണ്ട

ഡിറ്റക്ടീവ് ഏജൻസി തുടങ്ങാൻ പ്രത്യേകം ലൈസൻസൊന്നും വേണ്ട. തദ്ദേശസ്ഥാപനത്തിന്റെ ലൈസൻസ് മാത്രം മതി. ആയുധങ്ങളുണ്ടെങ്കിൽ എ.ഡി.എം നൽകുന്ന ലൈസൻസ് നിർബന്ധം. കാര്യക്ഷമതയും വിശ്വാസ്യതയുമാണ് പ്രധാനം.

"വലിയ ഏജൻസിയിൽ ഒരു പതിറ്റാണ്ടിലേറെ ഡിറ്റക്ടീവായി പ്രവർത്തിച്ച ശേഷമാണ് സ്വന്തമായി സ്ഥാപനം ആരംഭിച്ചത്. ഇപ്പോൾ കേസുകൾ കുറവാണെങ്കിലും പിടിച്ചുനിൽക്കാൻ കഴിയുന്നുണ്ട്."

സ്വകാര്യ ഡിറ്റക്ടീവ് ഏജൻസി ഉടമ