പറവൂർ: കുഞ്ഞിത്തൈ സർവീസ് സഹകരണബാങ്ക് രോഗബാധിതരായ അംഗങ്ങൾക്ക് സഹായധനം നൽകി. ബാങ്ക് പ്രസിഡന്റ് ടി.കെ. ബാബു വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോർജ്ജ് തച്ചിലകത്ത് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ ശ്യാംലാൽ, ലെനിൻ, രാഗേഷ്, ബിജി, സെക്രട്ടറി ഇൻചാർജ്ജ് അനിൽ ഏലിയാസ് തുടങ്ങിയവർ പങ്കെടുത്തു. ഒമ്പത് അംഗങ്ങൾക്ക് 25,000 രൂപ വീതം സഹായധനം നൽകി.