ആലങ്ങാട്: കർഷകമോർച്ച കരുമാലൂർ മണ്ഡലം കർഷക താത്പര്യ സംഘങ്ങളുടെ (എഫ്.ഐ.ജി) സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഷാജി ആർ. നായർ ഉദ്ഘാടനം ചെയ്തു. കരുമാല്ലൂർ മണ്ഡലം പ്രസിഡന്റ് ടി.ജി. രഘുനന്ദനൻ അദ്ധ്യക്ഷത വഹിച്ചു. പെരിയാർ, ഊഴം സംഘാംഗങ്ങൾ പങ്കെടുത്തു. കർഷകമോർച്ച സംസ്ഥാനകമ്മിറ്റി അംഗം സുനിൽ കളമശേരി, ജനറൽ സെക്രട്ടറി എ.ആർ. അജിഘോഷ്, വൈസ് പ്രസിഡന്റ് എം.വി. രാമചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡൻറുമാരായ മുരളി കുമ്പളം, കെ.ആർ. വേണുഗോപാൽ, എം.ഐ. സാജു, ഐ.ടി. കൺവീനർ എബിൻരാജ് അമ്പഴത്തിൽ, ബി.ജെ.പി കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് വിഷ്ണുലാൽ, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ. അജിത്കുമാർ, മനോജ് ഇഞ്ചൂർ, ജില്ലാ കമ്മിറ്റിഅംഗം കെ.സി. രാജപ്പൻ, എം.ആർ .സലിംകുമാർ എന്നിവർ പ്രസംഗിച്ചു.