തൃപ്പൂണിത്തുറ: ഭിന്നശേഷി വിഭാഗത്തിലുള്ള കുഞ്ഞുങ്ങളെ സമൂഹത്തോടൊപ്പം നടക്കാൻ പ്രാപ്തരാക്കാൻ സമഗ്ര ശിക്ഷാ കേരള, ബി.ആർ.സി തൃപ്പുണിത്തുറ 'നിറക്കൂട്ട്' സഹവാസ ക്യാമ്പ് ഒരുക്കി. വിവിധ പരിമിതികൾ മൂലം വീടിനുള്ളിൽ ഒതുങ്ങിക്കൂടേണ്ടി വന്ന കുട്ടികളെയും മാതാപിതാക്കളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് ആർ.എൽ.വി. ഗവണ്മെന്റ് യു.പി.സ്കൂൾ ഓഡിറ്റോറിയത്തിൽ ക്യാമ്പ് നടത്തിയത്. ആർ.എൽ.വി കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ആർ.രാജലക്ഷ്മി, ആർ.എൽ.വി. സ്കൂൾ പ്രധാനദ്ധ്യാപിക വൃന്ദ എ. സോമൻ, ബി.ആർ.സി കോർഡിനേറ്റർ ധന്യ ചന്ദ്രൻ എന്നിവർ ചേർന്ന് പതാക ഉയർത്തി. പ്രശസ്ത കലാകാരൻ ജയചന്ദ്രൻ തകഴിക്കാരൻ കുട്ടികളുമായി സർഗ്ഗ സംവാദം നടത്തി.