കോലഞ്ചേരി: ഭിന്നശേഷിക്കാരായ കുട്ടികളുമായി കോലഞ്ചേരി ബി.ആർ.സിയുടെ നേതൃത്വത്തിൽ പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിൽ സന്ദർശനം നടത്തി. പഠനയാത്രയുടെ ഭാഗമായിരുന്നു ഇത്. പൊലീസും കുട്ടികളും തമ്മിലുള്ള സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതായിരുന്നു സന്ദർശനം. പൊലീസ് സ്റ്റേഷനും നടപടികളും ആയുധങ്ങളെക്കുറിച്ചും ക്ളാസെടുത്തു. ഡിവൈ. എസ്.പി ജി. അജയ്‌നാഥ്, എസ്.എച്ച്.ഒ ടി. ദിലീഷ്, പി.ആർ.ഒ സാബു കെ. പീറ്റർ, എ.എസ്.ഐ അശോക്‌കുമാർ എന്നിവർ കുട്ടികളെ സ്വീകരിച്ചു.