ഫോർട്ടുകൊച്ചി: കഴിഞ്ഞ മൂന്നരവർഷമായി ഫോർട്ടുകൊച്ചി-വൈപ്പിൻ അഴിമുഖത്ത് രണ്ട് റോ റോ വെസലുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും ഇതു വരെയും നല്ലരീതിയിൽ സർവ്വീസ് നടത്താൻ ഇതുമായി ബന്ധപ്പെട്ട നടത്തിപ്പുകാർക്കും കൊച്ചിൻ കോർപ്പറേഷനും കഴിഞ്ഞട്ടില്ല. ഇതിന്റെ ഒരു ഉദാഹരണമാണ് വൈപ്പിൻ ജെട്ടിയിൽ അന്ത്യവിശ്രമം കൊള്ളുന്ന സേതു സാഗർ No: 2. കഴിഞ്ഞ 50 ദിവസമായി വൈപ്പിൻ ജെട്ടിയിൽ തുരുമ്പ് പിടിച്ച് കിടക്കുന്ന ഈ റോറോ വെസലിൽ ഒരു തീരുമാനം എടുക്കാൻ ഇതുവരെയും കൊച്ചിൻ കോർപ്പറേഷൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ വീണ്ടും പുതിയ റോറോ പണിയാനുള്ള തിടുക്കത്തിലാണ് നഗരസഭ. അതിനുള്ള ഫണ്ട് സംസ്ഥാന സർക്കാർ വഹിക്കേണ്ടി വരും.

കൊച്ചി സന്ദർശിക്കാൻ ആയിരക്കണക്കിനാളുകൾ ദിനംപ്രതി വരുമ്പോൾ റോറോ വെസൽ ഒരു പരാജയമായി മാറിയിരിക്കുകയാണെന്നും കടിഞ്ഞാൺ നഷ്ടപ്പെട്ട കുതിരയുടെ അവസ്ഥയാണ് ഇന്ന് കൊച്ചി നഗരസഭയുടേതെന്നും സാമൂഹ്യ പ്രവർത്തകനായ കെ.എ.മുജീബ് റഹ്മാൻ പറഞ്ഞു.