mattachadha-chendamangala
വിഷു മാറ്റച്ചന്തയുടെ പ്രൊമോ വീഡിയോ മുസിരീസ് പൈതൃകപദ്ധതി മാനേജിംഗ് ഡയറക്ടർ പി.എം. നൗഷാദ് പ്രകാശിപ്പിക്കുന്നു

പറവൂർ: ചേന്ദമംഗലം വിഷു മാറ്റച്ചന്തയുടെ പ്രൊമോ വീഡിയോ മുസിരീസ് പൈതൃകപദ്ധതി മാനേജിംഗ് ഡയറക്ടർ പി.എം. നൗഷാദ് പ്രകാശിപ്പിച്ചു. പൗരാണികമായ ക്രയവിക്രയ സമ്പ്രദായത്തിന്റെ പുനരാവിഷ്കാരവും കഴിഞ്ഞ വർഷത്തെ മാറ്റച്ചന്തയുടെ വിശേഷങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബെന്നി ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, നിത സ്റ്റാലിൻ, മാറ്റച്ചന്ത കൺവീനർ പി.കെ. സെയ്തു എന്നിവർ സംസാരിച്ചു. ഏപ്രിൽ 11മുതൽ 14വരെ പാലിയം സ്കൂൾ ഗ്രൗണ്ടിലാണ് മാറ്റച്ചന്ത നടക്കുന്നത്.