swimm
കാരെൻ ബെന്നി

അങ്കമാലി: ഇത് എഴാംക്ലാസ് വിദ്യാർത്ഥിനി കാരെൻ ബെന്നി. 30.31 സെക്കൻഡിൽ 50 മീറ്റർ ദൂരം നീന്തിക്കയറിയ സംസ്ഥാനത്തെ ഏറ്റവും വേഗക്കാരി. തൃശൂരിൽ നടന്ന കേരള സ്റ്റേറ്റ് അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ വിഭാഗത്തിൽ 50മീറ്റർ ഫ്രീസ്‌റ്റൈൽ,100മീറ്റർ ഫ്രീസ്‌റ്റൈൽ എന്നീ വ്യക്തിഗത ഇനങ്ങളിൽ സീനിയേഴ്‌സിനെ പിന്തള്ളിയാണ് ബെന്നി ഏറ്റവും വേഗമേറിയ താരമായത് .200 മീറ്റർ, 400 മീറ്റർ ഫ്രീസ്‌റ്റൈൽ ഇനങ്ങളിൽ വ്യക്തിഗത ഇനങ്ങളിൽ കാരെൻ വെള്ളി മെഡലുകൾ നേടി. എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത മൂന്ന് റിലേ ഇനങ്ങളിൽ സ്വർണമെഡലുകളും രണ്ട് റിലേ ഇനങ്ങളിൽ വെള്ളി മെഡലുകളും കരസ്ഥമാക്കി. 12 വയസുകാരിയായ കാരെൻ ബെന്നി സിനീയർ വിഭാഗത്തിൽ പങ്കെടുത്ത് നേടിയത് അഞ്ച് സ്വർണവും നാല്

വെള്ളി മെഡലുകളുമാണ്. ജൂനിയർ അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കാരെൻ 14 വയസിൽ താഴെയുള്ള ഗ്രൂപ്പ് രണ്ട് പെൺകുട്ടികളുടെ വിഭാഗത്തിൽ മത്സരിച്ച് 50 മീറ്റർ,100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, 800 മീറ്റർ

ഫ്രീസ്‌റ്റൈൽ ഇനങ്ങളിലും ഒന്നാംസ്ഥാനത്തെത്തി. മത്സരിച്ച അഞ്ച് വ്യക്തിഗത ഇനങ്ങളിലും സ്വർണം നേടിയതോടെ ഗ്രൂപ്പ് രണ്ട് പെൺകുട്ടികളുടെ വിഭാഗത്തിലെ ചാമ്പ്യൻപട്ടം കാരെൻ ബെന്നിക്കാണ്. സംസ്ഥാന അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി 13 സ്വർണമെഡലുകളും നാല് വെള്ളി മെഡലുകളും അടക്കം മൊത്തം 17മെഡലുകൾ കാരെൻ ബെന്നി നേടി മെഡൽ വേട്ടക്കാരിൽ ഒന്നാം സ്ഥാനത്തെത്തി. അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‌കൂൾ വിദ്യാർത്ഥിനിയാണ്. സ്‌കൂളിലെ സ്വിമ്മിംഗ് അക്കാഡമിയിലെ കെ. അനിൽകുമാറാണ് പരിശീലകൻ. അങ്കമാലി കവരപ്പറമ്പ് ചക്കിച്ചേരി വീട്ടിൽ സി.യു. ബെന്നിയുടെയും മരിയയുടെയും മകളാണ്. നീന്തൽ

താരങ്ങളായിരുന്ന എമിൽ ബെന്നിയും രോഹൻ ബെന്നിയും സഹോദരങ്ങളാണ്.