വരാപ്പുഴ: പുനർനിർമ്മിച്ച വരാപ്പുഴ പഞ്ചായത്ത് ഷാപ്പുപടി - മരോട്ടിച്ചുവട് - പാടി റോഡ് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി.വി. ജിജി അദ്ധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ സുസ്മിത സുനിൽ, എൻ.എസ്. സ്വരൂപ്, എം.പി. ലിജു, ജിനി ജോജൻ, ഷീല ടെല്ലസ് എന്നിവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച റോഡിന് റെഡ് ഫോർട്ട് റോഡെന്ന് പുനർനാമകരണം ചെയ്തു.