ktha-s
അങ്കമാലി ബ്ലോക്ക് ഓഫീസിനു മുന്നിൽ കർഷകസംഘം നടത്തിയ ധർണ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ. തുളസി ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: തുറവൂരിൽ ആരംഭിച്ച അങ്കമാലി ബ്ലോക്ക് അഗ്രോ സർവീസ് സെന്ററിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാത്തതിൽ പ്രതിഷേധിച്ച് കേരള കർഷകസംഘം അങ്കമാലി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ. തുളസി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സി.എൻ മോഹനൻ അദ്ധ്യക്ഷനായി.

സെന്ററിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിൽ എം.എൽ.എ ചെയർമാനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വൈസ് ചെയർമാനും അസിസ്റ്റന്റ് കൃഷി ഡയറക്ടർ കൺവീനറുമായ മേൽനോട്ടസമിതി ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നതെന്ന് കർഷകസംഘം ആരോപിച്ചു. അങ്കമാലി ഏരിയാ സെക്രട്ടറി ജീമോൻ കുര്യൻ, എം.എൽ. ചുമ്മാർ, കെ.കെ. ഗോപി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിജോ ചെവ്വരാൻ, അഭിജിത്ത് കെ.വി, ആൻസി സിജോ എന്നിവർ സംസാരിച്ചു.