 
നെടുമ്പാശേരി: ഫെഡറേഷൻ ഒഫ് റെസിഡന്റ്‌സ് അസോസിയേഷൻ വാർഷികം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ് അദ്ധ്യക്ഷനായിരുന്നു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് മുഖ്യപ്രഭാഷണം നടത്തി. മെമ്പർമാരായ ബിജി സുരേഷ്, ജെസി ജോർജ്, ബീന ഷിബു, ആന്റണി കയ്യാല, എ.വി. സുനിൽ, കെ.എ. വറീത്, എം.കെ. പൗലോസ്, കെ. മാധവൻകുട്ടി നായർ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി പി.വി. കുഞ്ഞ് (പ്രസിഡന്റ്), വി. സെയ്തുമുഹമ്മദ് (വൈസ് പ്രസിഡന്റ്), പി.പി. സാജു (സെക്രട്ടറി), എം.വി. കുഞ്ഞവറൻ (ജോയിന്റ് സെക്രട്ടറി), പി.കെ. സെബാസ്റ്റ്യൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.