ആലങ്ങാട്: കരുമാല്ലൂർ മുരിയാക്കൽ ഡബിൾ ബോക്‌സ് കൾവർട്ട് പുനർനിർമ്മാണം ആരംഭിച്ചതിനാൽ ഇന്നുമുതൽ പണി പൂർത്തിയാകുംവരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. മനയ്ക്കപ്പടിയിൽ നിന്നുള്ള വാഹനങ്ങൾ മണ്ടള റോഡിലൂടെയും തട്ടാംപടിയിൽ നിന്നുള്ളവ കനാൽറോഡ്, മന്ത്രി റോഡ് എന്നിവയിലൂടെയും പോകണം.