forest
ലോക വനദിനത്തിൽ കാലടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ അശോക്‌രാജിനെ നീലീശ്വരം എസ്.എൻ.ഡി.പി.സ്കൂൾ വിദ്യാർത്ഥികൾ പൊന്നാട അണിയിച്ച് ആദരിക്കുന്നു

കാലടി: ലോകവനദിനാചരണത്തിന്റെ ഭാഗമായി കാലടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ അശോക്‌രാജിനെയും ഉദ്ദ്യോഗസ്ഥരേയും നീലീശ്വരം എസ്.എൻ.ഡി.പി സ്കൂൾ വിദ്യാർത്ഥികൾ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നടന്ന ചടങ്ങിൽ പൊന്നാടഅണിയിച്ച് ആദരിച്ചു. വൃക്ഷ മുത്തച്ഛന് മാലയണിയിച്ചു. ബോധവത്കരണ സൈക്കിൾറാലി, വൃക്ഷത്തെ നടൽ എന്നിവയും നടത്തി. സ്കൂൾ പ്രിൻസിപ്പൽ ആർ. ഗോപി, ഹെഡ്മാസ്റ്റർ വി.സി. സന്തോഷ്‌കുമാർ, സ്കൗട്ട് മാസ്റ്റർ സിബിൻ എൻ.ബി, ഗൈഡ് ക്യാപ്ടൻ ലെനീജ എം.ആർ, കോ ഓർഡിനേറ്റർ ധന്യ രമണൻ, മാനസി രമേശ് എന്നിവർ പ്രസംഗിച്ചു.