bjp
: ബി.ജെ.പി ന്യൂനപക്ഷ മോർച്ച കൂവപ്പടി പഞ്ചായത്ത് കൺവെൻഷൻ പാർട്ടി സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോൾ ഉദ്ഘാടനം ചെയ്യുന്നു.

പെരുമ്പാവൂർ: ബി.ജെ.പി ന്യൂനപക്ഷമോർച്ച കൂവപ്പടി പഞ്ചായത്ത് കൺവെൻഷൻ സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോൾ ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷമോർച്ച കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് പൂണോളി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ദേവച്ചൻ പടയാട്ടിൽ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പി. അനിൽകുമാർ, പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഗോപകുമാർ, ജനറൽ സെക്രട്ടറി പി.എം. സുനിൽകുമാർ, ജില്ലാ ജനറൽ സെക്രട്ടറി എം. ജെയ്സൺ, ജില്ലാ സമിതിഅംഗം അബ്രഹാം ആലുക്ക, മധുസൂദനൻപിള്ള, നീന രാമൻ, മഹിളാമോർച്ച ജില്ലാ സെക്രട്ടറി അഡ്വ. സപ്ന സുധീർ, ഓമന രവീന്ദ്രൻ, ആശാലതാ ബാബു, ഹരിഹരൻ പടിക്കൽ, മുനിസിപ്പൽ കൗൺസിലർ പി. മനോഹരൻ, ഷിജൻ ജോസഫ്, ജോബി സാലസ് തുടങ്ങിയവർ പങ്കെടുത്തു.