പെരുമ്പാവൂർ: അശാസ്ത്രീയമായ കെ- റെയിൽ പദ്ധതിയിൽനിന്ന് സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടും കെ- റെയിൽ പദ്ധതിയുടെ പേരിൽ ജനങ്ങളെ ക്രൂരമായി മർദ്ദിക്കുന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ചും കോൺഗ്രസ് അശമന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും യോഗവും നടത്തി. അശമന്നൂർ മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശേരി, ബ്ലോക്ക് ഭാരവാഹികളായ എൻ.എം. സലിം, പി.പി. തോമസ് പുല്ലൻ, പി.കെ. ജമാൽ, പി.എസ്. രാജൻ, മണ്ഡലം ഭാരവാഹികളായ എം.എം. ഷൗക്കത്തലി, എൽദോസ് വർഗീസ്, ഇ.എ. മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.