volley
ജില്ലാ വോളിബാൾ ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ കിരീടം നേടിയ കോലഞ്ചേരി സെന്റ് പീ​റ്റേഴ്‌സ് എച്ച്.എസ്.എസ് ടീം

കോലഞ്ചേരി: ജില്ലാ വോളിബാൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു. യൂത്ത്, സീനിയർ ആൺകുട്ടികളുടെ വിഭാഗങ്ങളിൽ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജും യൂത്ത്, സീനിയർ പെൺകുട്ടികളുടെ വിഭാഗങ്ങളിൽ ആലുവ സെന്റ് സേവ്യേഴ്‌സ് കോളജും ജേതാക്കളായി. സബ് ജൂനിയർ വിഭാഗത്തിൽ കോലഞ്ചേരി സെന്റ് പീ​റ്റേഴ്‌സ് എച്ച്.എസ്.എസ് ചാമ്പ്യന്മാരായി. ജില്ലാ സ്‌പോർട്‌സ് കൗൺസിലായിരുന്നു സംഘാടകർ.