traco

കൊച്ചി: പൊതുമേഖലാസ്ഥാപനമായ ട്രാക്കോ കേബിളിന് ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് പുരസ്കാരം. മന്ത്രി പി. രാജീവിൽ നിന്ന് ട്രാക്കോ കേബിൾ മാനേജിംഗ് ഡയറക്ടർ പ്രസാദ് മാത്യു പുരസ്കാരം ഏറ്റുവാങ്ങി.

ട്രാക്കോ കേബിൾ ചെയർമാൻ അഡ്വ.അലക്‌സ് കോഴിമല, ഡി.ജി.എം. കെ.ഷൺമുഖയ്യ, ഇരുമ്പനം യൂണിറ്റ് മേധാവി ദീപ മെരിൻ ജേക്കബ്, മാനേജർമാരായ രവി എൻ. മേനോൻ, ബി. അജിത്കുമാർ എന്നിവർ സംബന്ധിച്ചു. ബി.ഐ.എസ് ചെന്നൈയിൽ സംഘടിപ്പിച്ച 'ആസാദീ കാ അമൃത് മഹോത്സവ"ത്തിന്റെ ഭാഗമായാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 50 വർഷമായി മികച്ച ഗുണനിലവാരം നിലനിറുത്തിയതിനാണ് പുരസ്കാരം.