dyf
ഡി.വൈ.എഫ്.ഐ അങ്കമാലി ബ്ലോക്ക് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ആർ. അരുൺബാബു ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: കേരളത്തിന്റെ സ്വപ്നപദ്ധതിയായ കെ- റെയിൽ ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് ഡി.വൈ.എഫ്.ഐ അങ്കമാലി ബ്ലോക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മഞ്ഞപ്ര ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന ബ്ലോക്ക് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ആർ. അരുൺബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി സച്ചിൻ ഐ. കുര്യാക്കോസ് പ്രവർത്തനറിപ്പോർട്ടും ജില്ലാ സെക്രട്ടറി അഡ്വ. എ.എ. അൻഷാദ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. അഡ്വ. കെ.കെ. ഷിബു, കെ.പി. റെജിഷ്, പി.യു. ജോമോൻ, രാജു അമ്പാട്ട്, എൽദോ ബേബി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി റോജിസ് മുണ്ടപ്ലാക്കൽ (പ്രസിഡന്റ്), അനില ഡേവിഡ്, അഖിൽകെ.ജെ (വൈസ് പ്രസിഡന്റുമാർ), സച്ചിൻ ഐ. കുര്യാക്കോസ് (സെക്രട്ടറി), രാഹുൽ രാമചന്ദ്രൻ, ജിബിൻ വർഗീസ് (ജോയിന്റ് സെക്രട്ടറിമാർ),

എൽദോ ബേബി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.