para
പരിഷത്ത് മദ്ധ്യമേഖല നാടകയാത്ര ഒന്ന് കലാപരിശീലനം ക്യാമ്പ് മുണ്ടങ്ങാമറ്റം സഹൃദയ ലൈബ്രറിയിൽ റോജി.എം.ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

കാലടി: ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന മദ്ധ്യമേഖലാ കലാജാഥ പരിശീലനക്യാമ്പ് തുടങ്ങി. നാടകയാത്ര ഒന്ന് അങ്കമാലി മേഖലയിലെ മുണ്ടങ്ങാമറ്റം സഹൃദയകലാവേദി ആൻഡ് ലൈബ്രറിയിൽ തുടക്കമായി. സമ്മേളനം റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ സെക്രട്ടറി കെ.ആർ.ശാന്തിദേവി അദ്ധ്യക്ഷത വഹിച്ചു.

30 വരെയുള്ള കലാക്യാമ്പ് യുറീക്ക പത്രാധിപസമിതിഅംഗം ഇ. ജിനൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൺവീനർ കെ.വി. വിനോദ്കുമാർ നാടകയാത്രയെക്കുറിച്ച് വിശദീകരിച്ചു.

മെമ്പർ ആനി ജോസ്,സംസ്ഥാന സെക്രട്ടറി കെ.എസ്. നാരായണൻകുട്ടി, എ.ആർ.രതീശൻ, വി.ജി.ഗോപിനാഥൻ, പി.ബെന്നി, ടി.എൽ.പ്രദീപ്, കെ.വി. രവികുമാർ, എം.കെ. സുനിൽ, ടി.സി. ബാനർജി എന്നിവർ സംസാരിച്ചു.

മലയാറ്റൂർ ഗോത്രതനിമ നാടൻപാട്ട് അവതരിപ്പിച്ചു. 27ന് ആദ്യകാല കലാജാഥ അംഗങ്ങളുടെ സംഗമം, 29ന് വൈകിട്ട് സമാപനസമ്മേളനവും കലാജാഥ നാടകയാത്ര - ഒന്ന് അവതരവും നടത്തുമെന്ന് ടി.എൽ. പ്രദീപ് പറഞ്ഞു.