പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്തിലെ കൊടുവേലിത്തുറ നവീകരിക്കുന്നതിനുള്ള പ്രവൃത്തികൾ അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. 1.75 കോടി രൂപ ചെലവിൽ നബാർഡാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. മുഴുവൻ വീതിയിലും ആഴത്തിലും പരമ്പരാഗത ജലസ്രോതസായ കൊടുവേലിത്തുറ നവീകരിക്കുന്നതോടെ ഒക്കൽ പഞ്ചായത്തിലെ ജലക്ഷാമത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പർ ശാരദാ മോഹൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് മൂത്തേടൻ, പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി, വൈസ് പ്രസിഡന്റ് സിന്ധു ശശി, ഡി.പി സഭാ സെക്രട്ടറി കെ. സദാനന്ദൻ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.വി. ശശി, അൻവർ മുണ്ടേത്ത്, ഒക്കൽ സഹകരണബാങ്ക് മുൻ പ്രസിഡന്റ് കെ. ഡി. ഷാജി, കൂവപ്പടി ബ്ളോക്ക് പഞ്ചായത്ത് മെമ്പർ രാജേഷ്, പഞ്ചായത്ത് മെമ്പർ സന്തോഷ് മാധവൻ, നേതാക്കളായ കെ.കെ. രാഘവൻ, കെ.എൻ. ജോഷി, കെ.കെ. സന്തോഷ്, പോൾ വർഗീസ്, ഫ്രാൻസിസ് കല്ലുക്കാടൻ, കെ.എസ്. ജയൻ, കെ.പി. ലാലു, കെ.എ. സുലൈമാൻ എന്നിവർ സംസാരിച്ചു.