പെരുമ്പാവൂർ: രായമംഗലം പഞ്ചായത്തിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതിവിഭാഗം കുട്ടികൾക്കുള്ള പഠനോപകരണ വിതരണം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.പി അജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ദീപ ജോയി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ സ്മിത അനിൽകുമാർ, ബിജിപ്രകാശ്, മെമ്പർമാരായ ജോയി പൂണേലിൽ, സജി പടയാട്ടിൽ, മാത്യുജോസ് തരകൻ, ഉഷാദേവി, മിനി ജോയ്, ടിൻസി ബാബു, സി.ഡി.എസ് ചെയർപേഴ്സൻ ഗിരിജ സുബ്രഹ്‌മണ്യൻ, സെക്രട്ടറി ബി. സുധീർ, അസി. സെക്രട്ടറി ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.