പെരുമ്പാവൂർ: അടിസ്ഥാനമേഖലയ്ക്ക് ഊന്നൽ നൽകി വെങ്ങോല പഞ്ചായത്തിലെ ബഡ്ജറ്റ്. ഭവനപദ്ധതിക്കായി അഞ്ചരകോടി രൂപ നീക്കി വെച്ചു. കാർഷികമേഖലയ്ക്കും സേവന മേഖലയ്ക്കും ഒന്നരക്കോടി വീതവും പശ്ചാത്തല മേഖലയ്ക്ക് ഏഴരക്കോടിയും പട്ടികജാതി പട്ടികവർഗ ക്ഷേമത്തിനായി ഒന്നേകാൽ കോടിയും ആരോഗ്യമേഖലയ്ക്ക് 54ലക്ഷം രൂപയും ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിനായി 40 ലക്ഷം രൂപയും കുടിവെള്ള പദ്ധതികൾക്കായി 22ലക്ഷം രൂപയും വഴിവിളക്കുകൾക്കായി 20 ലക്ഷം രൂപയും നീക്കിവച്ചു. വൈസ് പ്രസിഡന്റ് ഷംല നാസർ ബഡ്ജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദ് അദ്ധ്യക്ഷത വഹിച്ചു.