 
അങ്കമാലി: കെ.പി.സി.സി വിചാർ വിഭാഗ് അങ്കമാലി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക വനദിനത്തോടനുബന്ധിച്ച് കാടിന്റെ ഹൃദയം തൊട്ടൊരു യാത്ര എന്ന പരിപാടിയുടെ ഭാഗമായി വനസംരക്ഷണ സദസും അതിരപ്പിള്ളി, വാഴച്ചാൽ, പെരിങ്ങൽകൂത്ത് എന്നീ വനഭാഗങ്ങളിൽ വിത്തുകൾ നിക്ഷേപിക്കൂന്ന പരിപാടിയും സംഘടിപ്പിച്ചു. അങ്കമാലി നഗരസഭാ ചെയർമാൻ റെജി മാത്യു വനയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ ജോബിൻ ജോർജ് അദ്ധ്യക്ഷതവഹിച്ചു. അതിരപ്പിളളി വാഴച്ചാലിൽ സംഘടിപ്പിച്ച വനസരക്ഷണസദസ് വാഴച്ചാൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ നെറ്റോ ഉദ്ഘാടനം ചെയ്തു. വാഴച്ചാൽ സംരക്ഷണസമിതി പ്രസിഡന്റ് ഒ. സജിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ചിത്രകാരൻ കെ ആർ. സുബ്രൻ തത്സമയം ചിത്രരചന നടത്തി ചിത്രം ഫോറസ്റ്റ് ഓഫീസിന് കൈമാറി. ബാബു കാവലിപ്പാടൻ, ജെസ്റ്റി ജോസ്, സെൻജോ പുളിയനം, ഡൈമിസ് ഡേവിസ്, മാർട്ടിൻ മാത്യു, ജോമി കൊടുശേരി, ജിൻസി ജിമ്മി, ബിന്ദു സുരേഷ്, അജിൽസ് ജോർജ് എന്നിവർ പ്രസംഗിച്ചു.