പെരുമ്പാവൂർ: പെരുമ്പാവൂർ ഗവ. സർവന്റ്‌സ് സഹകരണസംഘം വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ് വിതരണവും നടത്തി.
സംഘം പ്രസിഡന്റ് എൻ.എം. രാജേഷ് വിദ്യാഭ്യാസ അവാർഡ് വിതരണവും അനുമോദന സമ്മേളനവും ഉത്ഘാടനം ചെയ്തു. ബാങ്ക്ഹാളിൽ നടന്ന യോഗത്തിൽ ഓണററി സെകട്ടറി കെ.പി. വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങളായ ആർ. പ്രീത, കെ.ആർ. സുധാകരൻ, ലിജോ ജോസ്, ബിജു പി.ബി, ബേബി എം.ആർ, സുജാത പി.വി, വിനോദ് വി.ആർ, ബേസിൽ ജോർജ്, ജാസ്മിൻ, പി.വി. സുനിജ എന്നിവർ സംസാരിച്ചു.