 
വരാപ്പുഴ: ഐ.എഫ്.എൽ മത്സരം വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കുന്നതു കണാൻ ബൈക്കിൽ പോകവേ ടെമ്പോ ട്രാവലർ ഇടിച്ച് യുവാവ് മരിച്ചു. കോൺഗ്രസ് വരാപ്പുഴ മണ്ഡലം വൈസ് പ്രസിഡന്റ് കുരിശുമുറ്റത്ത് കാട്ടിപറമ്പിൽ കെ.വി. ജൂഡിന്റെ മകൻ ജെനിൽ ജൂഡ്(22) ആണ് മരിച്ചത്. ദേശീയപാത 66 ൽ ചേരാനല്ലൂർ കുന്നുംപുറം സിഗ്നലിനു സമീപം ഞായറാഴ്ച രാത്രി 7.30 ഓടെയായിരുന്നു അപകടം. കലൂർ സ്‌റ്റേഡിയത്തിൽ ഐ.എഫ്.എൽ ഫൈനൽ മത്സരത്തിന്റെ സംപ്രേഷണം കാണാൻ പോകുമ്പാഴാണ് അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. സംസ്‌ക്കാരം നടത്തി. അമ്മ: സജീന. സഹോദരി: സ്‌നേഹ.