ആലുവ: പി.കെ.എസ് കീഴ്മാട് ലോക്കൽ സമ്മേളനം ഏരിയാ സെക്രട്ടറി എൽ.എ. മോഹനൻ ഉദ്ഘാടനം ചെയ്തു. സി.കെ. മുരളീധരൻ, കെ.എ. അശോകൻ, സുമേഷ് റോയ് തുടങ്ങിയവർ പ്രസംഗിച്ചു. വിനു പുല്ലാട്ട്, സതി ലാലു, പി.കെ. ഗോപി, ഗീത വേലായുധൻ എന്നിവർ സംസാരിച്ചു. പ്രസിഡന്റായി പി.കെ. ഗോപിയെയും സെക്രട്ടറിയായി കെ.എ. അശോകനെയും ട്രഷററായി പി.ടി. സുനിലിനെയും തിരഞ്ഞെടുത്തു.