പെരുമ്പാവൂർ: കുടിവെള്ളക്ഷാമം പരിഹരിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തുകയില്ലെന്നും ഇതിനായി ചെറുതും വലുതുമായ നിരവധി പദ്ധതികൾ രണ്ടുവർഷംകൊണ്ട് പൂർത്തിയാക്കുമെന്നും ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കേരള കോൺഗ്രസ് (എം) മേഖലാ സമ്മേളനം ഒക്കലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെരുമ്പാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് ജോയി ജോസഫ് അദ്ധ്യക്ഷതവഹിച്ചു. ട്രാവൻകൂർ സിമന്റ്സ് ചെയർമാൻ ബാബു ജോസഫ് മുഖ്യപ്രഭാഷണം നടത്തി.