ആലുവ: ആലുവ യു.സി കോളേജ് മലയാള വിഭാഗത്തിലെ വിദ്വാൻ പി.ജി. നായർ സ്മാരക ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഗോത്രജീവിതം: ഭാഷ, സാഹിത്യം, സംസ്‌കാരം എന്ന വിഷയത്തിൽ ഇന്നുമുതൽ 25 വരെ ത്രിദിന ദേശീയ സെമിനാർ സംഘടിപ്പിക്കും. നോവലിസ്റ്റ് നാരായൻ ഉദ്ഘാടനം ചെയ്യും. ഡോ. വി. ലിസി മാത്യു, ഡോ. എം.ബി. മനോജ്, അശോകൻ മറയൂർ, സുകുമാരൻ ചാലിഗദ്ധ തുടങ്ങിയവർ പ്രബന്ധം അവതരിപ്പിക്കും.
24ന് വൈകിട്ട് പ്രൊഫ. എം. തോമസ് മാത്യു മുഖ്യപ്രഭാഷണം നടത്തും. ഡോ.എം.ഐ. പുന്നൂസ് രചിച്ച സെന്റ് തോമസ്: മിത്തും ചരിത്രവും എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കും. നാടൻപാട്ട്, കായിക പ്രകടനങ്ങൾ, ഗോത്രകവിയരങ്ങ്, കോളേജിലെ കലാസാംസ്‌കാരിക സംഘടനയായ സ്വരലയ അവതരിപ്പിക്കുന്ന കലാപരിപാടികൾ എന്നിവ നടക്കും.