preeja
എടത്തല ഗ്രാമപഞ്ചായത്ത് 21ാം വാർഡിലെ ചാലിൽപ്പാടം റോഡ് നവീകരണവും ബൈലൈൻ റോഡുകളുടെ നിർമ്മാണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എടത്തല ഗ്രാമപഞ്ചായത്ത് 21-ാം വാർഡിൽ 40ലക്ഷംരൂപ ചെലവഴിച്ച് നിർമ്മിച്ച ചാലിൽപ്പാടം റോഡ് നവീകരണവും ബൈലൈൻ റോഡുകളുടെ നിർമ്മാണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സ്വപ്ന ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധീർ മീന്ത്രക്കൽ, സേവന ലൈബ്രറി പ്രസിഡന്റ് പി.സി. ഉണ്ണി, വിനീത അനിൽ, ഷെമീന ഉമ്മർ, പി.എം. അബ്ബാസ്, വി.എ. ഷംസുദ്ദീൻ, ജി.പി. ഗോപി, എം.ബി. ദിനേശൻ, നദീറ സലിം, സുബൈദ, റംല സലാം, ഫസീല ജബ്ബാർ, സലീല, വേലായുധൻ, ഷാഹിന ഷെമീർ, ഫാത്തിമ അനൂപ്, ഉഷ രാജൻ, പി.എ. ഷിഹാബ് എന്നിവർ പങ്കെടുത്തു.