കുറുപ്പംപടി: ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽപ്പെടുത്തി 20ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കുന്ന പി.കെ.വി റോഡിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈമി വർഗീസ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശാരദ മോഹൻ പങ്കെടുത്തു. ബ്ലോക്ക് മെമ്പർ അംബിക മുരളീധരൻ, വാർഡ് മെമ്പർമാരായ ജോയി പൂണേലിൽ, ടിൻസി ബാബു എന്നിവർ പങ്കെടുത്തു. ജില്ലാ മെമ്പർമാരായ ഷൈമി വർഗീസിന്റെ ഫണ്ടിൽനിന്ന് 15 ലക്ഷവും ശാരദ മോഹനന്റെ ഫണ്ടിൽനിന്ന് 5 ലക്ഷം രൂപയുമാണ് അനുവദിച്ചത്.