kklm
കൂത്താട്ടുകുളം നെല്ല്യക്കാട്ട് ഔഷധേശ്വരി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞവേദിയിൽ നടന്ന കൃഷ്ണസുദാമാ പുന: സംഗമ നൃത്താവിഷ്കാരം

കൂത്താട്ടുകുളം: നെല്ല്യക്കാട്ട് ഔഷധേശ്വരി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞവേദിയിൽ നടന്ന കൃഷ്ണ സുദാമാ പുന:സംഗമ നൃത്താവിഷ്കാരം ശ്രദ്ധേയമായി. തന്റെ പ്രിയ കൂട്ടുകാരനെ കാണാനെത്തുന്ന കുചേലന്റെ തന്മയത്വമാർന്ന ഭാവങ്ങൾ അവതരിപ്പിച്ചത് കീഴില്ലം ദിവാകരനാണ്. അവൽക്കിഴിയുമായെത്തുന്ന സ്നേഹിതനെ സ്വീകരിക്കുന്ന കൃഷ്ണനെ ദേവീകൃഷ്ണയാണ് അവതരിപ്പിച്ചത്. ശില്പ, മീനാക്ഷി എന്നിവരും വിവിധ വേഷങ്ങളിലെത്തി. കീഴില്ലം കണിയാശേരി നാട്യകളരിയാണ് രംഗാവിഷ്കാരം നിർവഹിച്ചത്. സപ്താഹയജ്ഞസമർപ്പണം ഇന്ന് നടക്കും. ഹരി വെള്ളിനേഴി, കല്ലൂർ വാസുദേവൻ നമ്പൂതിരി, കറുത്തേടത്ത് കൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവരാണ് നേതൃത്വം നൽകുന്നത്.