kklm
2022-23 വർഷത്തെ വാർഷിക ബജറ്റ് വൈസ് ചെയർപേഴ്സൺ അംബിക രാജേന്ദ്രൻ അവതരിപ്പിക്കുന്നു.

കൂത്താട്ടുകുളം: ആരോഗ്യം, പാർപ്പിടം, മാലിന്യ സംസ്കരണം എന്നീ മേഖലകൾക്ക് ഊന്നൽ നൽകുന്ന ബഡ്ജറ്റ് കൂത്താട്ടുകുളം നഗരസഭയിൽ അവതരിപ്പിച്ചു.. 45, 21,31,239 രൂപ വരവും 44,73,64,500 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് വൈസ് ചെയർപേഴ്സൻ അംബിക രാജേന്ദ്രൻ അവതരിപ്പിച്ചത്.
സി.ജെ സ്മാരക ലൈബ്രറി, വിവിധ വായനശാലകൾ എന്നിവയ്ക്ക് 3.5 ലക്ഷംരൂപ വകയിരുത്തി. സ്റ്റേഡിയത്തിൽ ട്രാക്ക് നിർമ്മിക്കുന്നതിന് 50 ലക്ഷം, യോഗ, കായികപരിശിലനം നീന്തൽ പരിശീലനം എന്നിവക്കായി 4.75 ലക്ഷം രൂപ വകയിരുത്തി.

വനിതകൾക്കായി ജിംനേഷ്യം, യോഗ സെന്റർ, മെൻസ്ട്രുവൽ കപ്പുകളുടെ വിതരണം, ജാഗ്രതാസമിതി, ജെന്റർ ഡെസ്ക്, കൗൺസലിംഗ് സെന്റർ എന്നിങ്ങനെ 25 ലക്ഷം രൂപ വകയിരുത്തി.

വയോമിത്രം പദ്ധതി ഉൾപ്പെടെയുള്ള ക്ഷേമപ്രവർത്തനങ്ങൾക്കായി 27.50 ലക്ഷം രൂപ ഉൾക്കൊള്ളിച്ചു.

 സ്വപ്നലോകത്തെ ബഡ്ജറ്റെന്ന്

ഇത് യാഥാർത്ഥ്യ ബോധമില്ലാത്ത ബഡ്ജറ്റാണ്. നഗരസഭക്കു ലഭിക്കുന്ന ഫണ്ടിനു പുറമെ ഏതെല്ലാം ഏജൻസികളിൽ നിന്നാണ് ഫണ്ട് ലഭിക്കുന്നതെന്ന് പറയാതെ ഒരു സ്വപ്നലോകത്തെ ബഡ്ജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ബൈപ്പാസ് റോഡ് നിർദേശം ഇല്ല. കാർഷിക മേഖലയിൽ ജലസേചന സൗകര്യങ്ങൾക്ക് പദ്ധതി ഇല്ല. വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന അങ്കണവാടികൾക്ക് സ്വന്തം കെട്ടിടം നിർമ്മിക്കാൻ പദ്ധതി ഇല്ല തുടങ്ങി പോരായ്മകൾ നിറഞ്ഞ ബഡ്ജറ്റാണ് അവതരിപ്പിച്ചത്.

പ്രിൻസ് പോൾ ജോൺ,

പ്രതിപക്ഷ നേതാവ്