കൊച്ചി: കണയന്നൂർ സർക്കിൾ സഹകരണ യൂണിയൻ അവാർഡുകൾ വിതരണം ചെയ്തു. പ്രാഥമിക സർവ്വീസ് സഹകരണ ബാങ്കുകളിൽ ഏറ്റവും മികച്ച ബാങ്കിനുള്ള പെർഫോമൻസ് അവാർഡ് വെണ്ണല സർവ്വീസ് സഹകരണ ബാങ്കിന് ലഭിച്ചു. അവാർഡ് വിതരണോദ്ഘാടനം കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ വെണ്ണല സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷിന് നൽകി നിർവഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.എസ്. ഷൺമുഖദാസ് അദ്ധ്യക്ഷനായി. പി.എ.സി.എസ് ജില്ലാ സെക്രട്ടറി വി.എം.ശശി, എറണാകുളം ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർ കെ.സജീവ് കർത്ത, അസി.രജിസ്ട്രാർ കെ.ശ്രീലേഖ, സി.പി.അനിൽ, കെ.ജെ.ഡിവൈൻ, വി.എൻ.ഷീബ എന്നിവർ സംസാരിച്ചു.