വൈപ്പിൻ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ പള്ളിപ്പുറം യൂണിറ്റിന്റെ മുപ്പതാംവാർഷിക സമ്മേളനം പള്ളിപ്പുറം സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ യൂണിയൻ ബ്ലോക്ക് പ്രസിഡന്റ് പി.എ. വർഗീസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.വി.ജോർജ് അദ്ധ്യക്ഷത വഹിച്ചു. പൂയപ്പിള്ളി തങ്കപ്പൻ, ഡോ.കെ.കെ. ജോഷി, എ.ആർ. സോഫിയ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി പി.വി. ജോർജ് (പ്രസിഡന്റ്), എ.ആർ. സോഫിയ (വൈസ് പ്രസിഡന്റ്), എ.സി. ഗോപി (സെക്രട്ടറി), കെ.വി. സുപ്രൻ (ജോ. സെക്രട്ടറി), പി.കെ.സുബ്രഹ്മണ്യൻ (ട്രഷറർ), കെ.എ. ഗോപാലകൃഷ്ണൻ, എ.ഒ. ജോൺസൺ, ബേബി നടേശൻ, ടി.എസ്. വത്സല, ഫ്രാൻസിസ്‌ക മരിയ, പി.ജി. സുധീഷ്, എൻ.എസ്. ബാലകൃഷ്ണൻ, ഷാജി ജോർജ് (കമ്മിറ്റിഅംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.