വൈപ്പിൻ: വൈപ്പിൻകരയിൽ വേലിയേറ്റത്തെത്തുടർന്നുള്ള വെള്ളപ്പൊക്കത്താൽ തീരപ്രദേശത്തെ പട്ടികജാതി ജനസമൂഹം ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും ഇതിന് പരിഹാരം കാണാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പട്ടികജാതി ക്ഷേമസമിതി വൈപ്പിൻ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. തീരപ്രദേശങ്ങളിൽ താമസിക്കുന്ന പട്ടികജാതിക്കാർക്ക് സി.ആർ.ഇസഡ്.നിയമംകാരണം വീടുവെക്കാൻ കഴിയുന്നില്ല. മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന ഇളവ് പട്ടികജാതിക്കാർക്കുകൂടി നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
അയ്യമ്പിള്ളി സഹകരണ നിലയത്തിൽ സമ്മേളനം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി.കെ. ദിനേശൻ അദ്ധ്യക്ഷനായി.
പി.കെ. ബാബു അനുശോചന പ്രമേയവും ടി.കെ. ദിനേശൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ ഒ.കെ. കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. എൻ.എ. രാജു, എൻ.എ. സുകുമാരൻ, ജില്ലാ സെക്രട്ടറി എം.കെ. ശിവരാജൻ, ജില്ലാ ജോയിന്റ് സെക്രട്ടറി പി.ഒ. സുരേന്ദ്രർ, സി.പി.എം ഏരിയാ സെക്രട്ടറി എ. പി. പ്രിനിൽ എന്നിവർ സംസാരിച്ചു. എൻ. ബി. അരവിന്ദാക്ഷൻ പ്രമേയങ്ങൾ അവതരിപ്പിച്ചു. എൻ. ബി. പ്രേംദീപ് നന്ദി പറഞു.
കെ.കെ. ബാബു (പ്രസിഡന്റ്), സിനില പ്രവീൺ, ടി.കെ. ദിനേശൻ (വൈസ് പ്രസിഡന്റുമാർ), എൻ.എ. രാജു (സെക്രട്ടറി), എൻ.കെ. ചന്ദ്രൻ, എൻ.ബി. അരവിന്ദാക്ഷൻ, ടി.സി. ചന്ദ്രൻ (ജോയിന്റ് സെക്രട്ടറിമാർ), എൻ.എ. സുകുമാരൻ (ഖജാൻജി) എന്നിവർ ഭാരവാഹികളായി 33 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.